3 സ്റ്റെപ്സ് ആയിട് ആണ് ഈ കേക്ക് തയാറാക്കുക.
1)കേക്ക് ബേസ്
ആവിശ്യമായവ
മൈദാ - 1 കപ്പ്
ബട്ടർ - 100 ഗ്രാം
മുട്ട - 2
ചെറു ചൂടുള്ള പാൽ- 1 /3 കപ്പ്
ബേക്കിംഗ് പൌഡർ - 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ - 1 നുള്ള്
ബ്രൗൺ ഷുഗർ - 1 കപ്പ്
വാനില എസ്സെൻസ്- 1 ടീസ്പൂൺ
നെസ്കഫെ- 1 ടീസ്പൂൺ
ബോൺവിറ്റ - 1 ടേബിൾസ്പൂൺ
തയാറാകുന്ന വിധം
മൈദാ, ബേക്കിംഗ് പൌഡർ, ബേക്കിംഗ് സോഡാ മിക്സ് ചെയ്തു 3 തവണ തെള്ളി വയ്ക്കുക.
ചൂടുപാലും നെസ്കഫേയും ബോൺവിറ്റയും മിക്സ് ചെയ്തു തണുപ്പിക്കുക.
ബട്ടർ നന്നായിട് ബീറ്റ് ചെയുക.അതിലേക് ബ്രൗൺ ഷുഗർ ചേർത്ത് വീണ്ടും ബീറ്റ് ചെയുക.ഇതിലെക് മുട്ടയുടെ മഞ്ഞ കരുവും എസ്സെൻസും ആഡ് ചെയ്തു വീണ്ടും ബീറ്റ് ചെയുക.അതിനുശേഷം തെള്ളിവച്ചിരിക്കുന്ന മൈദാ മിക്സും തണുപ്പിച്ച പാലും ചേർത്ത് ഇളക്കുക.
മുട്ടയുടെ വെള്ള നന്നായിട് ബീറ്റ ചെയ്തു പതപ്പിച്ചു ഇതിലെക് ചേർത്ത് ഇളക്കുക
170 ഡിഗ്രിയിൽ 35 മിനിറ്റ് ബാക്ക് ചെയുക.
2) സ്ട്രെസ്സ്ൽ
ആവിശ്യമായവ
മൈദാ - 6 ടേബിൾസ്പൂൺ
ചോക്ലേറ്റ് ചിപ്സ് - 3 ടേബിൾസ്പൂൺ
ബട്ടർ - 50 ഗ്രാം
പഞ്ചസാര പൊടിച്ചത് - 6 ടേബിൾസ്പൂൺ
കപ്പലണ്ടി നെയിൽ വറുത്തു പൊടിച്ചത് - 1 ടേബിൾസ്പൂൺ
തയാറാകുന്ന വിധം
ഇവയെല്ലാം കൈകൊണ്ട് നന്നായിട് കുഴക്കുക. ഒരു പാത്രത്തിൽ നെയ് തൂത്ബട്ടർ പേപ്പർ ഇട്ട് അതിൽ ഈ മിക്സ് നന്നായിട് പരത്തുക.160 ഡിഗ്രിയിൽ 20 മിനിറ്റ്ബേക്ക് ചെയുക .
കേക്കിന്റെ അതെ വലുപ്പത്തിൽ സ്ട്രെസ്സ്എൽ തയാറാക്കുക.
3) ടോപ്പിംഗ്
ആവിശ്യമായവ
അൺസൾട്ടഡ് ബട്ടർ - 110 ഗ്രാം
ഐസിങ് ഷുഗർ - 350 ഗ്രാം
കോകോ പൌഡർ - 3 ടേബിൾസ്പൂൺ
വെള്ളം - 2 ടേബിൾസ്പൂൺ
തയാറാകുന്ന വിധം
ഇവയെല്ലാം ഒന്നിച്ചു ചേർത്ത് നന്നായിട് ബീറ്റ് ചെയ്തു മിക്സ് ചെയുക.ഈ മിക്സ് ഐസിങ് ബാഗിൽ നിറക്കുക.
ആദ്യം തയാറാക്കി വച്ചിരിക്കുന്ന കേക്ക് നടുവേ 2 പീസ് ആയിട് മുറിക്കുക. ഈ 2 പിസിനു നടുവിൽ സ്ട്രെസ്സ്എൽ വയ്ക്കുക.അതിനുശേഷം കേക്കിനു മുകളിൽ ടോപ്പിംഗ് വച്ച് അലങ്കരിക്കുക.
Comments
Post a Comment